ഗവര്‍ണറുടെ ഡ്രൈവര്‍ രാജ്ഭവന്‍ ക്വാര്‍ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍


തിരുവനന്തപുരം: (www.kvartha.com 21.11.2021) കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ്ഭവന്‍ ക്വാടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം. 

സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തേജസിന്റെ വാട്സ് ആപ് സ്റ്റാറ്റസ് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് ക്വാര്‍ടേഴ്സില്‍ അന്വേഷണം നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് സ്റ്റാറ്റസിട്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

News, Kerala, State, Thiruvananthapuram, Governor, Dead, Police, Governor's driver found dead in Rajbhavan


മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഗവര്‍ണര്‍ക്ക് രണ്ട് ഡ്രൈവര്‍മാരാണുള്ളത്. മരിച്ച തേജസ് വര്‍ഷങ്ങളായി ഗവര്‍ണറോടൊപ്പമുള്ളയാളാണ്. ശനിയാഴ്ച രാത്രി വരെയും ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുടുംബപ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. 

Keywords: News, Kerala, State, Thiruvananthapuram, Governor, Dead, Police, Governor's driver found dead in Rajbhavan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?