കേരളത്തിന്റെ അഭിമാനമായി പി ആര്‍ ശ്രീജേഷ്; ടോകിയോ ഒളിംപിക്‌സില്‍ ഹോകി വെങ്കല മെഡല്‍ നേടിയ താരത്തിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം, അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി


ന്യൂഡെല്‍ഹി: (www.kvartha.com 03.11.2021) ടോകിയോ ഒളിംപിക്‌സില്‍ ഹോകി വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപെര്‍ പി ആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

താരത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. എന്നും ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

News, National, India, New Delhi, Award, Pinarayi Vijayan, Chief Minister, Sports, Kerala's PR Sreejesh among 12 to be awarded Khel Ratna


മുന്‍ ഇന്‍ഡ്യന്‍ ഹോകി ടീം ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷിന് പുറമേ, ടോകിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കും.

ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. ഇന്‍ഡ്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജുന പുരസ്‌കാരമില്ല.

 

Keywords: News, National, India, New Delhi, Award, Pinarayi Vijayan, Chief Minister, Sports, Kerala's PR Sreejesh among 12 to be awarded Khel Ratna


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?