വഴിയോരക്കച്ചവടക്കാരനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചോറ്റാനിക്കര: (www.kvartha.com 22.11.2021) സ്‌കൂള്‍ ഗ്രൗന്‍ഡിനടുത്ത് ചീര വില്‍പന നടത്തിയിരുന്നയാളെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര യക്ഷിക്കുളത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ഓതറ തേക്കുംകാട്ടില്‍ ഷിബു നാണു കൃഷ്ണനാ(49)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് ചോറ്റാനിക്കര ഗ്രൗന്‍ഡിന് സമീപം ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഷിബു ഭാര്യയുമായി പിരിഞ്ഞ് ചോറ്റാനിക്കരയില്‍ മറ്റൊരു യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കി വഴിയില്‍ കിടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പതിവ് പോലെ ഞായറാഴ്ചയും വഴിയില്‍ കിടക്കുന്നത് കണ്ടെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടോടെയാണ് മരിച്ചതായി തിരിച്ചറിഞ്ഞത്.

News, Kerala, Found Dead, Death, Street vendor, Street vendor found dead

Keywords: News, Kerala, Found Dead, Death, Street vendor, Street vendor found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?