വായനയുടെ അഭൂതപൂർവമായ ലോകത്തിലേക്ക് അക്ഷരസ്നേഹികളെ ആനയിച്ച് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 04.11.2021) വായനയുടെ അഭൂതപൂർവമായ ലോകത്തിലേക്ക് അക്ഷരസ്നേഹികളെ ആനയിച്ച് 40-ാമത് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ശാർജ എക്സ്‌പോ സെന്ററിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകോത്സവം ശാർജ ഭരണാധികാരിയും, യു എ ഇ സുപ്രീം കൗൺസിൽ മെമ്പറുമായ ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തത്.
< !- START disable copy paste -->
News, Gulf, Sharjah, Book, UAE, Sports, Programme, Leaders, Sharjah International Book Fair begins.


ഡോ.ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ശാർജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൂടുതൽ പുതുമയോടെ ഈ വർഷവും പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 10 ദിവസമാണ് പുസ്തകമേള. കോവിഡ് മഹാമാരിക്കു മുമ്പുള്ള പൂർവ ജനപങ്കാളിത്തത്തിലേക്ക് മേള തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. നോബൽ പുരസ്കാര ജേതാവ് അബ്ദുർ റസാഖ് ഖുർനഹ് അടക്കം ലോകത്തെ വിഖ്യാത എഴുത്തുകാരെല്ലാം തന്നെ ആദ്യദിനങ്ങളിൽ തന്നെ എത്തുമെന്നതാണ് സവിശേഷത.

വിനോദവും വിജ്ഞാനവുമായി വായനോത്സവത്തിന് അനുബന്ധമായി ഒട്ടേറെ വൈവിധ്യ സാംസ്കാരിക പരിപാടികളും അരങ്ങേറും. മലയാളത്തിൽ നിന്നടക്കം എഴുത്തുകാരും കലാരംഗത്തുള്ളവരും രാഷ്ട്രീയനേതാക്കളും പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി വിവിധ ദിവസങ്ങളിൽ എക്സ്‌പോ സെന്ററിലെത്തും. 81 രാജ്യങ്ങളിൽനിന്നായി 1559 പ്രസാധകർ പങ്കെടുക്കുന്നു. ഇൻഡ്യയിൽ നിന്നും 83 പ്രസാധകരും പുസ്തകോത്സവത്തിൽ സാന്നിധ്യമാവുന്നു. കേരളത്തിലെ പ്രമുഖരുടെയും പ്രവാസ എഴുത്തുകാരുടെയുമായി 130-ഓളം പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾ വേദിയിൽ നടക്കും.

പുസ്തകോത്സവത്തിന് മുന്നോടിയായി ദിവസങ്ങൾക്കുമുമ്പേ പവിലിയനിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു പ്രസാധകർ. പ്രസാധകർക്കുപുറമേ ശാർജ ഇൻഡ്യൻ അസോസിയേഷന്റെ സ്റ്റാളും ഈ വർഷവും നഗരിയിലുണ്ട്. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങൾ അസോസിയേഷൻ സ്റ്റാളിലും ലഭിക്കും. വെള്ളി ഒഴികെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പുസ്തകമേള. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയുമാണ് പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനം.

വ്യാപാര സംബന്ധമായി സന്ദര്‍ശിക്കുന്നവര്‍, പ്രസാധകര്‍, ഗവേഷകര്‍, സ്ഥാപനങ്ങള്‍, ലൈബ്രറികള്‍ എന്നിവയുടെ പ്രതിനിധികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ വഴി റെജിസ്റ്റര്‍ ചെയ്തിരിക്കണം- www(dot)sibf(dot) com എന്ന സൈറ്റിലാണ് റെജിസ്റ്റര്‍ ചെയ്യേണ്ടത്.


Keywords: News, Gulf, Sharjah, Book, UAE, Sports, Programme, Leaders, Sharjah International Book Fair begins.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?