മാരകമായ എം ഡി എം എ ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ; ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു

ബേക്കൽ: (www.kasargodvartha.com 13.11.2021) മാരകമായ ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിസാമുദ്ദീൻ പി പി (31), ആബിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍, രജനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീര്‍ബാബു എന്നിവരാണ് ബേക്കല്‍ ജംഗ്ഷനില്‍ വെച്ചു യുവാക്കളെ പിടികൂടിയത്.

   
Kasaragod, Bekal, Kerala, News, Top-Headlines, MDMA, Police, Arrest, Drugs, Case, Investigation, Two arrested with deadly MDMA drug.



വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്നും 02.23 ഗ്രാം എം ഡി എം എ അടങ്ങിയ കവറുകളും രണ്ട് മൊബൈല്‍ ഫോണുകളും 4770 രൂപയും സില്‍വര്‍ കളറിലുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു.

എൻ ഡി പി എസ് പ്രകാരം കേസ് റെജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയാണ്.


Keywords: Kasaragod, Bekal, Kerala, News, Top-Headlines, MDMA, Police, Arrest, Drugs, Case, Investigation, Two arrested with deadly MDMA drug.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?