മുൻ മിസ് കേരള അടക്കമുള്ള മൂന്ന് പേരുടെ മരണം; ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് ഡ്രൈവർ; മത്സരയോട്ടം നടന്നോയെന്ന് അന്വേഷിക്കുന്നു; ദുരൂഹത തുടരുന്നു

കൊച്ചി: (www.kvartha.com 13.11.2021) മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരണപ്പെട്ട വാഹനാപകടത്തിൽ നിർണായക മൊഴി. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുർ റഹ്‌മാൻ പൊലീസിന് മൊഴി നല്‍കി. നവംബർ ഒന്നിന് നടന്ന അപകടത്തിൽ 2019 ലെ മിസ് കേരള ആൻസി കബീറും ആ വർഷത്തെ റണ്ണർ അപ് അഞ്ജന ഷാജനും തൽക്ഷണവും ദിവസങ്ങൾക്ക് ശേഷം ഇവരുടെ സുഹൃത്ത്, ചികിത്സയിലുണ്ടായിരുന്ന ആശിഖും മരിച്ചിരുന്നു.
                                
News, Kerala, Kochi, Investigation-report, Investigates, Police, Accident, Car, Trending, Top-Headlines, Driving, Hospital, Report, Death of three, including former Miss Kerala; driver said that accident happened because he chased an Audi car.
         
കാർ ഓടിച്ച അബ്ദുർ റഹ്‌മാൻ മാത്രമായിരുന്നു സാക്ഷി. റഹ്‌മാൻ ആശുപത്രിയിൽ തുടരുകയാണെങ്കിലും, ‘മനഃപൂർവമല്ലാത്ത നരഹത്യ’ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്‌മാൻ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാ​റി​ൽ നി​ന്ന് സു​ഹൃ​ത്ത് ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പൊലിസിന് ലഭിച്ചെന്നാണ് വിവരം. മത്സരയോട്ടം നടന്നോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.

ഒരു ഡിജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പാർടി നടന്ന ഫോർട് കൊച്ചിയിലെ നമ്പർ 18 ഹോടെൽ ഉടമയോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചെങ്കിലും ഹാജരായില്ല. ഇയാൾ ഒളിവിലാണെന്നും സൂചനയുണ്ട്. ഹോടെലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് അന്വേഷണസംഘം കണ്ടെടുത്തെങ്കിലും ഡിജെ പാർടി നടന്ന ഹോളിലെ ദൃശ്യങ്ങൾ ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് റിപോർടുകൾ.


Keywords: News, Kerala, Kochi, Investigation-report, Investigates, Police, Accident, Car, Trending, Top-Headlines, Driving, Hospital, Report, Death of three, including former Miss Kerala; driver said that accident happened because he chased an Audi car.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?