കുവൈതില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

കുവൈത് സിറ്റി: (www.kvartha.com 16.11.2021) കുവൈതില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. അല്‍ വഫ്‌റ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് ഏഷ്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് സംഘം മരണ കാരണം ഉള്‍പെടെ കണ്ടെത്തുന്നതിനായി മൃതദേഹം ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി. അതേസമയം കുവൈതിലെ സാദ് അല്‍ അബ്ദുല്ല ഏരിയയിലെ വീട്ടില്‍ മറ്റൊരു പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്. 

Kuwait City, News, Kuwait, Gulf, World, Top-Headlines, Death, Crime, Police, Expatriate found dead in Kuwait

Keywords: Kuwait City, News, Kuwait, Gulf, World, Top-Headlines, Death, Crime, Police, Expatriate found dead in Kuwait



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?