കാറില്ല; പ്രസവ വേദനയ്ക്കിടയിലും ആശുപത്രിയിലേക്ക് തനിച്ച് സൈകിളോടിച്ചെത്തി, തൊട്ടുപിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടം നേടി ന്യൂസിലന്‍ഡ് എം പി

വെലിങ് ടണ്‍: (www.kvartha.com 28.11.2021) പ്രസവ വേദനയ്ക്കിടയിലും ആശുപത്രിയിലേക്ക് തനിച്ച് സൈകിളോടിച്ചെത്തി തൊട്ടുപിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളിലിടം നേടി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റെര്‍. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത്.

ഗ്രീന്‍ പാര്‍ടി അംഗമായ ജൂലി ആന്‍ ജെന്റെറിനും പങ്കാളിക്കും സ്വന്തമായി കാര്‍ ഇല്ല. സൈകിള്‍ ചവിട്ടിക്കൊണ്ട് ആശുപത്രിയിലെത്തി ആദ്യകുഞ്ഞിനെ പ്രസവിച്ചതിന് ജെന്റെര്‍ നേരത്തേയും വാര്‍ത്തകളിലിടം നേടിയിരുന്നു.

ജൂലിയുടെ വാക്കുകള്‍ ഇങ്ങനെ:

'ഇന്ന് പുലര്‍ച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈകിള്‍ ചവിട്ടാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരോഗ്യമുള്ള, സന്തോഷവതിയായ ഒരു കുഞ്ഞുണ്ട്' - വിശേഷം പങ്കുവെച്ചുകൊണ്ട് ജൂലി ഫെയ്സ്ബുകില്‍ കുറിച്ചു.

ശനിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റര്‍ നന്‍സിനൊപ്പം കാര്‍ഗോ ബൈകില്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. 

New Zealand Politician Cycles To Hospital In Labour, Gives Birth, New Zealand, News, Pregnant Woman, Child, Social Media, World


എന്നാല്‍ ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാല്‍ രണ്ടു പേര്‍ക്ക് ഒരു സൈകിളില്‍ പോവാന്‍ ബുദ്ധിമുട്ടായി. പിന്നാലെയാണ് ജെന്റര്‍ ഒറ്റയ്ക്ക് കാര്‍ഗോ ബൈകില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മറ്റൊരു സൈകിളില്‍ പീറ്ററും ജെന്റെറിനെ അനുഗമിച്ചു. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ പ്രസവവേദന മൂര്‍ചിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

സൈകിള്‍ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് ജൂലി പറയുന്നത്. എന്നാല്‍ അത് സഹിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. സൈകിള്‍ യാത്ര പദ്ധതിയിലുണ്ടായിരുന്നില്ല. എല്ലാം ശുഭമായി വന്നതില്‍ സന്തോഷമുണ്ടെന്നും ജൂലി പറഞ്ഞു.

ഫെയ്‌സുബുകില്‍ ജൂലി പോസ്റ്റ് ചെയ്ത ഫോടോയ്ക്ക് താഴെ നിരവധി അഭിനന്ദന കമന്റുകളാണ് വന്നിരിക്കുന്നത്. അതിശയകരം എന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. വേദനയ്ക്കിടയിലും ജൂലി കാണിച്ച മനോധൈര്യത്തേയും ചിലര്‍ പ്രശംസിക്കുന്നുണ്ട്.


Keywords: New Zealand Politician Cycles To Hospital In Labour, Gives Birth, New Zealand, News, Pregnant Woman, Child, Social Media, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?