തമിഴ്‌നാട്ടില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്; ദേശീയപാതയില്‍ ഒരുക്കിയ ബാരികേഡുകള്‍ പൂര്‍ണമായി മാറ്റി
ചെന്നൈ: (www.kvartha.com 14.11.2021) തമിഴ്‌നാട്ടില്‍ അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയപാതയില്‍ ഒരുക്കിയ ബാരികേഡുകള്‍ പൂര്‍ണമായി മാറ്റി. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ശനിയാഴ്ച മുതല്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ ദേശീയപാതയിലൂടെ കടത്തിവിട്ടു തുടങ്ങി.
നേരത്തെ കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടും തമിഴ്നാട് പരിശോധന തുടര്‍ന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതിരുന്നതും കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു. കേരളത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റിയപ്പോഴും അന്തര്‍ സംസ്ഥാന യാത്ര മാത്രം നിയന്ത്രണത്തിലായിരുന്നു.
സ്ഥിരമായി തമിഴ്നാട്ടിലേക്ക് ജോലിക്കു പോവുന്ന തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പെടെ വലിയ പ്രയാസം നേരിട്ടിരുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്നു പാലക്കാട് ജില്ലാ ഭരണകൂടം കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ചയെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കിയത്.
Keywords: Chennai, News, National, COVID-19, Vehicles, Case, Barricade, Restriction, Tamil Nadu removes barricades and eases restrictions on inter-state travel
Powered by Info News For You

Comments
Post a Comment