കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതര്‍; കണ്ടെത്തിയത് തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ ഒളിപ്പിച്ച നിലയില്‍

മസ്ഖത്: (www.kvartha.com 12.11.2021) ഒമാനിലേക്ക് തപാല്‍ മാര്‍ഗം കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതര്‍. തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തപാല്‍ വഴിയെത്തിയ പാര്‍സലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

Muscat, News, Gulf, Oman, World, Crime, Arrest, Smuggling, Oman Custom foils marijuana smuggling attempt

സംഭവത്തില്‍ പ്രതിയെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ 20 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി.

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പെടുന്ന ശിനാസ് വിലായത്തിലെ സമുദ്ര മേഖലയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട് ഉള്‍പെടെയാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Keywords: Muscat, News, Gulf, Oman, World, Crime, Arrest, Smuggling, Oman Custom foils marijuana smuggling attempt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?