മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ ഏറ്റുവാങ്ങിയത് കൊടിയ പീഡനങ്ങള്‍, ജോലിക്ക് പോകാതെ മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്ന ഭര്‍ത്താവ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസിക പീഡനവും മര്‍ദനവും; നാട്ടില്‍ മുഴുവനും മാനസിക രോഗിയാണെന്ന് പരത്തി; വെളിപ്പെടുത്തലുമായി സഹപാഠി

ആലുവ: (www.kvartha.com 24.11.2021) ഗാര്‍ഹികപീഡന പരാതി നല്‍കിയതിനു പിന്നാലെ മരിച്ചനിലയില്‍ കാണപ്പെട്ട എല്‍ എല്‍ ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ ഏറ്റുവാങ്ങിയിരുന്നത് കൊടിയ പീഡനങ്ങളെന്ന് സഹപാഠി ജോവിന്റെ വെളിപ്പെടുത്തല്‍. സ്ത്രീധനം ആവശ്യപ്പെട്ട് മോഫിയയെ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ജോവിന്‍ വെളിപ്പെടുത്തി. പര്‍വീണ്‍ എല്ലാ കാര്യങ്ങളും തങ്ങളോട് പങ്കുവെച്ചിരുന്നുവെന്നും ജോവിന്‍ വ്യക്തമാക്കി.

Classmate Joe reveals that LLB student Mofia Parveen was assaulted at her husband's house, Aluva, News, Trending, Student, Dead, Kerala

ജോവിന്റെ വാക്കുകള്‍:

'വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഭര്‍ത്താവ് സുഹൈലിന് ഗള്‍ഫില്‍ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഗള്‍ഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാന്‍ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ഈ തീരുമാനത്തെ മോഫിയ പിന്തുണച്ചു.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും ഒരു തരത്തിലുള്ള ജോലിക്കും സുഹൈല്‍ പോയിരുന്നില്ല. മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുകയായിരുന്നുവെന്നാണ് മോഫിയ പറഞ്ഞത്. ഇവളോട് സംസാരിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ അയാള്‍ തയാറായില്ല. പിന്നീട് അവരുടെ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതൊക്കെ മാനസികമായി മോഫിയയെ ഒരുപാട് തളര്‍ത്തി. ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടതായി വന്നു.

ശരീരത്തില്‍ പച്ച കുത്തണമെന്ന് ഭര്‍ത്താവ് സുബൈല്‍ മോഫിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നുവെന്നും മോഫിയ തങ്ങളോട് പറഞ്ഞിട്ടുണ്ട്.

ഇതിനിടെ സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായി സുഹൈലിന്റെ മാതാപിതാക്കള്‍ മോഫിയയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളെ ആയിട്ടുള്ളൂവെന്നതിനാല്‍ മോഫിയയുടെ വീട്ടുകാര്‍ക്ക് ഈ സമയത്ത് പണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍ മോഫിയ വീട്ടുകാരെ അറിയിക്കുമെന്നുള്ളതിനാലാകാം മോഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്താനുള്ള ശ്രമവും ഇതിനിടെ നടത്തിയിരുന്നു. നാട്ടിലൊക്കെ അങ്ങനെ പറഞ്ഞ് പരത്തിയെന്നും മോഫിയ പറഞ്ഞിരുന്നു.

സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് അവള്‍ പോയിരുന്നത്. എന്നാല്‍ സിഐയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകാമെന്നാണ് മനസിലാക്കുന്നത്. സിഐ ഒന്ന് മയത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മോഫിയ ഞങ്ങള്‍ക്കൊപ്പം ഇന്ന് ക്ലാസില്‍ ഇരിക്കുമായിരുന്നു' എന്നും ജോവിന്‍ പറഞ്ഞു.

തൊടുപുഴ അല്‍ അസര്‍ കോളജിലെ മൂന്നാം വര്‍ഷ എല്‍ എല്‍ ബി. വിദ്യാര്‍ഥിയായിരുന്നു മോഫിയ.

Keywords: Classmate Joe reveals that LLB student Mofia Parveen was assaulted at her husband's house, Aluva, News, Trending, Student, Dead, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?