യുവാവിന്റെ ദുരൂഹ മരണം; പ്രതി അറസ്റ്റിൽ; 'പൂർവ വൈരാഗ്യം മൂലം കൊലപ്പെടുത്തി'; തെളിവെടുപ്പിന് കൊണ്ടുവരും

തളങ്കര: (www.kasargodvartha.com 03.11.2021) നുസ്രത് നഗറിൽ തിരുവനന്തപുരം പാങ്ങോട് സ്വദേശി ബി സജിതിനെ (28) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ നസീർ (38) ആണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി സ്ഥലത്ത് കൊണ്ടുവരും.
       
News, Kerala, Kasaragod, Thalangara, Accuse, Accused, Dead, Arrest, Youth, Man, Top-Headlines, Police, Mangalore, Natives, Death of young man; accused arrested.

സംഭവ ശേഷം സ്ഥലത്ത് നിന്ന് കാണാതായ ഇയാളെ മംഗ്ളൂറിൽ നിന്ന് വരുന്നതിനിടയിൽ കുമ്പളയിൽ വെച്ചാണ് പിടികൂടിയത്. ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ അജിത്കുമാർ, എസ് ഐ മാരായ വിഷ്ണുപ്രസാദ്, വേണു, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, രഞ്ജിത്, വിജയൻ കെ, മോഹനൻ, സിജിത്, അബ്ദുൽ ശുകൂർ, ഗോകുൽ, വിജയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



സംഭവ ദിവസം നസീർ സജിതുമായി തർക്കമുണ്ടാവുകയും കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും അതിനുശേഷം അവിടെനിന്ന് ഓടിയ നസീറിന്റെ പിറകെ സജിത് ഓടുകയും വഴിയിൽ രക്തം വാർന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

സജിതിന്റെ പോസ്റ്റ് മോർടെം റിപോർടും ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തുവന്നിരുന്നു. യുവാവ് രക്തം വാർന്നാണ് മരണപെട്ടതെന്നാണ് പോസ്റ്റ് മോർടെം റിപോർട് വ്യക്തമാക്കുന്നത്. വയറിന്റെ വലതുഭാഗത്ത് 7.5 സെന്റിമീറ്ററിൽ മുറിവേറ്റതായും ഇത് കത്തികൊണ്ടുള്ള കുത്തേറ്റാണ് സംഭവിച്ചതെന്നും റിപോർട് പറയുന്നു. കുത്തേറ്റ് യുവാവ് ഓടിയിരുന്നതായും മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നതെന്നും റിപോർടിലുണ്ട്.

നിർമാണ തൊഴിലാളിയായ നസീർ കുടുംബാംഗങ്ങളുമായി ബന്ധമൊന്നും പുലർത്താറില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ബാങ്കോട് താമസത്തിനെത്തിയത്. കുറെ വർഷങ്ങളായി കാസർകോട്ട് വിവിധയിടങ്ങളിൽ താമസിച്ചുവരികയായിരുന്നു.


Keywords: News, Kerala, Kasaragod, Thalangara, Accuse, Accused, Dead, Arrest, Youth, Man, Top-Headlines, Police, Mangalore, Natives, Death of young man; accused arrested.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?