'ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാചിയില്‍ നിന്ന്'; സ്ഥിരീകരണം നല്‍കി ഡെല്‍ഹി പൊലീസ്


ന്യൂഡെല്‍ഹി: (www.kvartha.com 26.11.2021) ബിജെപി എംപിയും മുന്‍ ക്രികെറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ കറാചിയില്‍ നിന്നാണെന്ന് സ്ഥിരീകരണം നല്‍കി ഡെല്‍ഹി പൊലീസ്. ഭീഷണിക്ക് പിന്നില്‍ കോളജ് വിദ്യാര്‍ഥിയാണെന്നും ഡെല്‍ഹി പൊലീസ് വ്യക്തമാക്കിയതായി സിഎന്‍എന്‍ ന്യൂസ് 18 റിപോര്‍ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. 

ഇമെയില്‍ വഴിയാണ് രണ്ട് തവണ ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. തന്റെ ഔദ്യോഗിക ഇ മെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ഗൗതം പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

News, National, India, New Delhi, Police, Threat, Life Threat, Police, Death threat e-mails received by Gambhir traced to Pak: Delhi Police sources


ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാവിലെയാണ്  ഭീഷണി ലഭിച്ചതായി ഡെല്‍ഹി പൊലീസിനെ ആദ്യം അറിയിച്ചത്. ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നതെന്ന് താരം പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെല്‍ഹി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ വിശദമാക്കിയിരുന്നു. 

ദാഇശ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണയും ഭീഷണി സന്ദേശം ലഭിച്ചതെന്നും താരം വ്യക്തമാക്കി. അതേസമയം, ഗംഭീറിന് എന്തുകൊണ്ടാണ് ഇത്തരം സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. 2018ല്‍ ക്രികെറ്റില്‍ നിന്ന് വിരമിച്ച ഗംഭീര്‍ പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 

Keywords: News, National, India, New Delhi, Police, Threat, Life Threat, Police, Death threat e-mails received by Gambhir traced to Pak: Delhi Police sources

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?