രാവിലെ നടക്കാന്‍ പോയ യുവതി കാര്‍ തട്ടി മരിച്ചു
പയ്യന്നൂര്‍: (www.kvartha.com 29.11.2021) രാവിലെ നടക്കാന്‍ പോയ യുവതി വാഹനാപകടത്തില്‍ മരിച്ചു. കണ്ടോത്ത് പാട്യം മന്ദിരത്തിന് സമീപത്തെ വിനീത(39)യാണ് കാര്‍ തട്ടി മരിച്ചത്. ചെറുപുഴ ഭാഗത്ത് നിന്നും വന്ന കാര്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ രക്ഷിക്കാനായില്ല.
സംസ്‌ക്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍. മരപ്പണിക്കാരനായ കണ്ടോത്ത് പാട്യത്തെ തെക്കിനിയില്‍ ടി വിനുവിന്റെ ഭാര്യയാണ്. മക്കള്‍ നിവേദ്യ, അമേയ.
Powered by Info News For You

Comments
Post a Comment