സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 02.11.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലേര്‍ട്. വ്യാഴാഴ്ച്ച പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

Thiruvananthapuram, News, Kerala, Rain, Sea, Fishermen, Friday, Fishing, Thunderstorm, Chance of heavy rain with thunderstorms until Friday

പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാരും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ മീന്‍പിടിത്തത്തിന് വിലക്കേര്‍പെടുത്തിയിട്ടുണ്ട്. 

Keywords: Thiruvananthapuram, News, Kerala, Rain, Sea, Fishermen, Friday, Fishing, Thunderstorm, Chance of heavy rain with thunderstorms until Friday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?