മലമ്പുഴ ഡാം ഉദ്യാന സന്ദര്‍ശനം കഴിഞ്ഞു മടങ്ങവെ കാറിന് തീപിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പാലക്കാട്: (www.kvartha.com 22.11.2021) മലമ്പുഴയ്ക്കടുത്ത് മന്തക്കാട് കവലയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തേങ്കുറുശ്ശി വിളയന്‍ചാത്തൂര്‍ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ച ഹോന്‍ഡ മൊബിലിയോ കാറിനാണ് തീപിടിച്ചത്. മലമ്പുഴ ഡാം ഉദ്യാന സന്ദര്‍ശനം കഴിഞ്ഞു മടങ്ങവെ
അലമ്പുഴയ്ക്കടുത്ത് മന്തക്കാട് കവലയില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായായിരുന്നു സംഭവം.
മന്തക്കാട് കവലയിലുണ്ടായിരുന്നവര്‍ ബഹളം വച്ചാണ് വാഹനം നിര്‍ത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടര്‍ന്നത്. കാറിന്റെ എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ചുറ്റുമുണ്ടായിരുന്നവര്‍ സമീപത്തെ കനാലില്‍ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
Keywords: Palakkad, News, Kerala, Fire, Family, Car, Accident, Passengers, Running car caught fire in Palakkad
Powered by Info News For You

Comments
Post a Comment