ബോളിവുഡിന്റെ കിങ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മുംബൈ: (www.kvartha.com 02.11.2021) പ്രായം തോല്‍പ്പിക്കാത്ത സൗന്ദര്യവും പ്രണയവുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കിങ് ഖാന്‍ എന്ന ശാരൂഖ് ഖാന് 56-ാം പിറന്നാള്‍. ലോകം മുഴുവനുമുള്ള ആരാധകര്‍ ആശംസകള്‍ നേരുകയാണ് ഈ പ്രണയനായകന്. 1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ശാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 

   
Mumbai, News, National, Cinema, Entertainment, Actor, Birthday, Shah Rukh Khan, Trending, Movie, Happy Birthday Shah Rukh Khan


1992 ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്തുവച്ച ശാരൂഖ് പിന്നീടങ്ങോട്ടുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്‍ഡ്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വന്‍ വിജയചിത്രങ്ങളാണ്. 

2000 മുതല്‍ ശാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതാരണം, സിനിമ നിര്‍മാണം എന്നിവയിലേക്കും തിരിഞ്ഞു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം 14 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ബോളിവുഡ് സിനിമയില്‍ പകരകാരില്ലാത്ത കലാകാരന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. 

Keywords: Mumbai, News, National, Cinema, Entertainment, Actor, Birthday, Shah Rukh Khan, Trending, Movie, Happy Birthday Shah Rukh Khan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?