രണ്ട് കുട്ടികൾ ട്രെയിനിടിച്ച് മരിച്ച നിലയിൽ; പബ്ജി കളിയിൽ മുഴുകി റെയിൽവേ പാളത്തിലൂടെ നടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ്

മഥുര: (www.kvartha.com 22.11.2021) ഉത്തർപ്രദേശിലെ മഥുര ലക്ഷ്മി നഗറിലെ മഥുര-കാസ്ഗഞ്ച് റെയിൽവേ പാളത്തിൽ ശനിയാഴ്ച രാവിലെ നടത്തത്തിനിടെ മൊബൈൽ ഫോണിൽ പ്രശസ്ത ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിൽ മുഴുകിയ രണ്ട് ആൺകുട്ടികൾ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), അയൽവാസിയായ കപിൽകുമാർ (14) എന്നിവരാണ് മരിച്ചത്. ജമുനപാർ പൊലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

  
Uttar Pradesh, India, News, Top-Headlines, Death, Railway, Railway Track, Mobile Phone, Police, Game, PUBG, 2 boys playing PUBG on railway track run over by train.



കപിലും ഗൗരവും രാവിലെ നടക്കാനിറങ്ങിയതാണ്. മൊബൈലിൽ പബ്ജി കളിച്ച്, റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വന്നത് അറിയാതിരുന്നതാണ് അപകടകാരണമെന്ന് ജമുനപാർ പൊലീസ് സ്റ്റേഷൻ‌ എസ്എച്ഒ ശശി പ്രകാശ് സിങ് പറഞ്ഞു. രാവിലെ ഏഴുമണിയോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കിടക്കുന്ന വിവരം വഴിയാത്രക്കാരായ ഏതാനും പേർ അറിയിച്ചതെന്നെനും ദൃക്‌സാക്ഷികളൊന്നും ലഭ്യമല്ലെന്നും പൊലീസ് വ്യക്തമാക്കി.

അപകടസ്ഥലത്തുനിന്നു ഇരുവരുടെയും ഫോണുകൾ കണ്ടെടുത്തു. ഒരു ഫോണിന് കേടുപാടുകൾ സംഭവിച്ചപ്പോൾ മറ്റൊന്നിൽ ഗെയിം പ്രവർത്തിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഈ ഓൺലൈൻ ഗെയിമിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമില്ല എന്ന് കപിലിന്റെ പിതാവ് സഞ്ജയ് കുമാർ പറഞ്ഞു.


Keywords: Uttar Pradesh, India, News, Top-Headlines, Death, Railway, Railway Track, Mobile Phone, Police, Game, PUBG, 2 boys playing PUBG on railway track run over by train.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?