ജോലിക്കിടെ ആക്രമിക്കാനൊരുങ്ങി കടുവ; രക്ഷപ്പെട്ട് യുവതി

മലപ്പുറം: (www.kvartha.com 20.11.2021) കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി. മലപ്പുറം കരുവാരക്കുണ്ടിൽ പാന്ദ്രയിലെ കേരള എസ്റ്റേറ്റ് വനാതിർത്തിയോട് ചേർന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലത കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. യുവതിയുടെ ഭർത്താവും മറ്റൊരു തൊഴിലാളിയും കൂടെയുണ്ടായിരുന്നു. ജോലിക്കിടെ കടുവ തനിക്ക് നേരെ ചാടുകയായിരുന്നെന്നു പുഷ്പലത പറയുന്നു.

   
Malappuram, Kerala, News, Worker, Tiger, Attack, Escaped, Youth, Natives, Animals, Inter-state worker escapes from tiger attack.



കടുവ ആക്രമിക്കാനെത്തുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടുന്നതിനിടെ പാറക്കെട്ടില്‍ വീണ് യുവതിയുടെ രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുവാരകുണ്ട് വനാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി കടുവയുടേയും പുലിയും ആക്രമണങ്ങള്‍ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനപാലകര്‍ കെണി വെച്ച് കാത്തിരിപ്പ് തുടങ്ങിയിട്ടും കടുവയെ പിടിക്കാനായിട്ടില്ല.


Keywords: Malappuram, Kerala, News, Worker, Tiger, Attack, Escaped, Youth, Natives, Animals, Inter-state worker escapes from tiger attack.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?