'ജീവനക്കാര്‍ ദീപാവലി ആഘോഷിക്കാന്‍ പോയി'; പ്രസവ വാര്‍ഡില്‍ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചെന്ന സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു, ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്


ഭോപാല്‍: (www.kvartha.com 07.11.2021) പ്രസവ വാര്‍ഡില്‍ ഗര്‍ഭിണിയായ 26 ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ഒരു നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കുകയും ചെയ്തു. പ്രസവ മുറിയുടെയും ഓപറേഷന്‍ തിയറ്ററിന്റെയും ചുമതലയില്‍നിന്ന് അഞ്ച് പേരെ നീക്കുകയും ചെയ്തതായി മെഡികല്‍ കോളജ് വക്താവ് ഡോ. ഉമേഷ് പട്ടേല്‍ പറഞ്ഞു. 

ദീപാവലി ദിവസം ജീവനക്കാര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ പോകുകയും രോഗിയെ ശ്രദ്ധിക്കാതിരുന്നതുമാണ് മരണകാരണമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. ജീവനക്കാരുടെ ദീപാവലി ആഘോഷത്തെക്കുറിച്ച് ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ നടപടി. ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുകയായിരുന്നുവെന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

News, National, India, Bhoppal, Pregnant Woman, Death, Punishment, Police, Complaint, Husband, Crime, Doctor, Nurse, Suspension, MP: Woman dies in Sagar hospital, action taken after video of staff lighting fireworks outside labour room goes viral


ശനിയാഴ്ച രാത്രി ബുന്ദേല്‍ഖണ്ഡ് മെഡികല്‍ കോളജ് ആശിപത്രിയില്‍ വച്ചാണ് 26 കാരി മരിച്ചത്. യുവതിയുടെ ഭര്‍ത്താവും ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രവീന്ദ്ര മിശ്ര പറഞ്ഞു. ഭാര്യ പ്രസവിച്ചിരുന്നെന്നും തുടര്‍ന്ന് നല്‍കിയ ചില ഇന്‍ജക്ഷനുകള്‍ കാരണമാണ് ഭാര്യ മരിച്ചതെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. 

യുവതിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നും, എന്നാല്‍ ഇതുവരെ സംശയാസ്പദമായി ഒന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്നും ആന്തരിക പരിശോധനാ റിപോര്‍ടിനായി കാത്തിരിക്കുകയാണെന്നും  ഡോ. ഉമേഷ് പട്ടേല്‍ പറഞ്ഞു.

Keywords: News, National, India, Bhoppal, Pregnant Woman, Death, Punishment, Police, Complaint, Husband, Crime, Doctor, Nurse, Suspension, MP: Woman dies in Sagar hospital, action taken after video of staff lighting fireworks outside labour room goes viral

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?