ശക്തമായ മഴ; തമിഴ്മാട്ടില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ചെന്നൈ: (www.kvartha.com 03.11.2021) തമിഴ്‌നാട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച ചെന്നൈയിലടക്കം കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയത്.
കനത്ത മഴയെ തുടര്‍ന്ന് 18 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയ്ക്ക് പുറമെ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം, കല്ലക്കുറിച്ചി, റാണിപേട്ട്, ട്രിച്ചി, അരിയാലൂര്‍, നാമക്കല്‍ കൂഡല്ലൂര്‍, മയിലാടുതുറൈ, വെല്ലൂര്‍ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ദീപാവലി ദിനമായ വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതേസമയം വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Keywords: Chennai, News, National, Rain, Road, Flood, Tamil Nadu, Heavy rains across Tamil Nadu
Powered by Info News For You

Comments
Post a Comment