വയോധികന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: (www.kvartha.com 29.11.2021) വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് കാളാണ്ടിത്താഴത്താണ് സംഭവം. തിങ്കളാഴ്ച പുലര്‍ചെ 2.30 മണിയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടത്.
തുടര്‍ന്ന് യാത്രക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Keywords: Kozhikode, News, Kerala, Found Dead, Death, Police, Dead Body, Elderly man's dead body found in road side
Powered by Info News For You

Comments
Post a Comment