ബൈകില്‍ യാത്രചെയ്യവെ കടന്നല്‍ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: (www.kvartha.com 16.11.2021) എളനാടില്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. തൃക്കണായ നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത്. എളനാട് ചൂലിപ്പാടത്ത് വച്ച് ബൈകില്‍ പോവുകയായിരുന്ന ഷാജിയെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. തലയിലും ദേഹത്തുമെല്ലാം കടന്നല്‍ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 4.30 മണിയോടെ മരണം സംഭവിച്ചു.

Thrissur, News, Kerala, Death, Injured, Hospital, Attack, Man died after bee attack

Keywords: Thrissur, News, Kerala, Death, Injured, Hospital, Attack, Man died after bee attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?