സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമ, സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിച്ചു, ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെ ജോലി ചെയ്യിച്ചു; ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപോര്‍ട്
ആലുവ: (www.kvartha.com 26.11.2021) ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍കെതിരെ മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപോര്‍ട്. ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു.
ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹവേളയില്‍ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ സുഹൈലും വീട്ടുകാരും പിന്നീട് 40 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
മോഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈല്‍ തന്നെ മൊഴി ചൊല്ലുന്നത് എന്നാണു മോഫിയ സഹപാഠികളോട്പറഞ്ഞത്. ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാതിരുന്നതും ഉപദ്രവിക്കുന്നതിന് കാരണമായി. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു.
സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം. അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണം ഏല്‍പിച്ച ആഘാതത്തിലാണ് പല വിദ്യാര്‍ഥികളും.
Keywords: Mofiya was treated like slave, Aluva, News, Suicide, Student, Allegation, Report, Kerala.
Powered by Info News For You
Comments
Post a Comment