മാല്‍കം എക്‌സിന്റെ മകള്‍ മലൈക ഷബാസ് മരിച്ച നിലയില്‍; ദുരൂഹതകളില്ലെന്ന് പൊലീസ്


ന്യൂയോര്‍ക്: (www.kvartha.com 23.11.2021) ആഫ്രോ അമേരികന്‍ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന മാല്‍കം എക്‌സിന്റെ മകള്‍ മലൈക ഷബാസി(56)നെ ബ്രൂക്ലിനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകളാണ് മലൈകയെ മരിച്ച നിലയില്‍ കണ്ടത്. 

സംഭവത്തില്‍ ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ടെം റിപോര്‍ട് വന്നതിനുശേഷം മരണകാരണം അറിയാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. 


News, World, International, New York, Death, Dead, Dead Body, Police, Condolence, Malcolm X's Daughter, Malikah Shabazz, Found Dead in Her Brooklyn Home: Police Officials


മലൈക ഷബാസിന്റെ മരണത്തില്‍ താന്‍ അതിയായി ദുഖിക്കുന്നുവെന്ന് മാര്‍ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ ബര്‍നിസ് കിങ് ട്വീറ്റ് ചെയ്തു. മാല്‍കം എക്‌സിന്റെ ഏറ്റവും ഇളയ മക്കളാണ് മലൈക, മാലിക് എന്നീ ഇരട്ട സഹോദരിമാര്‍.

39-ാം വയസില്‍ 1965 ഫെബ്രുവരി 21ന് ഹാര്‍ലെമിലെ ഓഡുബോണ്‍ ബോള്‍റൂമില്‍വച്ച് നടന്ന പ്രസംഗത്തില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് മാല്‍കം എക്‌സ് വെടിയേററ് മരിക്കുന്നത്.

Keywords: News, World, International, New York, Death, Dead, Dead Body, Police, Condolence, Malcolm X's Daughter, Malikah Shabazz, Found Dead in Her Brooklyn Home: Police Officials

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?