ഇന്ധനവിലക്കുറവ്; മാഹിയിലേക്ക് വാഹനങ്ങളുടെ ഒഴുക്ക്

മാഹി: (www.kvartha.com 06.11.2021) വിലയിലുള്ള വലിയ വ്യത്യാസത്തെ തുടര്‍ന്ന്​ മാഹിയിലേക്ക്​ ഇന്ധനം നിറക്കാന്‍ വാഹനങ്ങളുടെ ഒഴുക്ക്. കേന്ദ്ര സര്‍കാറിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മാഹി മേഖലയില്‍ ഇന്ധനവില വലിയ തോതില്‍ കുറഞ്ഞത്. ഇതുകാരണം സ്വകാര്യ ബസുകളും ദീര്‍ഘദൂര വാഹനങ്ങളും മാഹിയില്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഇന്ധനം നിറക്കുന്നത്.

പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ വെള്ളിയാഴ്ചത്തെ വില. അതേസമയം, മാഹിക്ക് തൊട്ടടുത്ത തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്. പെട്രോളിന് 104 രൂപ 44 പൈസയും ഡീസലിന് 91 രൂപ 71 പൈസയുമാണ് കണ്ണൂര്‍ ജില്ലയിലെ വെള്ളിയാഴ്ചത്തെ വില. ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ കേന്ദ്ര നികുതിയിലെ ഇളവിനെ തുടര്‍ന്ന്​ വില കുറച്ചത്.
< !- START disable copy paste -->
Crude Oil, News, Kerala, Vehicles, Government, Kannur, Thalassery, Petrol, Petrol Price, Low fuel prices; Congestion at pumps.

കേന്ദ്ര സര്‍കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്. മാഹിയില്‍ ഇന്ധനവില കുറഞ്ഞത് വലിയ തോതില്‍ ആശ്വാസകരമാണെന്നാണ് തലശേരി മേഖലയിലെ മോടോര്‍ തൊഴിലാളികള്‍ പറയുന്നത്​. പുതുച്ചേരി സര്‍കാര്‍ ചെയ്തതുപോലെ കേരള സര്‍കാറും ഇന്ധനത്തി‍ന്റെ എക്‌സൈസ് തീരുവ കുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


Keywords: Crude Oil, News, Kerala, Vehicles, Government, Kannur, Thalassery, Petrol, Petrol Price, Low fuel prices; Congestion at pumps.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?