മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്

കോഴിക്കോട്: (www.kvartha.com 23.11.2021) മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. 95-ാം പ്രതി കോയമോന്‍, 148- ാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ എസ് അംബികയാണ് ശിക്ഷയില്‍ വിധി പറഞ്ഞത്.

സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദ്ദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍.

Marad case; Two culprit get life sentence, Kozhikode, News, Trending, Marad Riot, Court, Kerala

ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56,000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം. സര്‍കാരിനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂടെര്‍ അഡ്വ ആര്‍ ആനന്ദ് ഹാജരായി.

2003 മേയ് രണ്ടിന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം. അരയസമാജത്തിലെ എട്ടു പേരും അക്രമി സംഘത്തിലെ ഒരാളുമാണ് മരിച്ചത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്.

2011 ജനുവരി 23-ന് സൗത് ബീചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കു കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍ പോവുകയായിരുന്നു. 2010 ഒക്ടോബര്‍ 15-നാണ് നിസാമുദ്ദീന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്.

നാടന്‍ ബോംബുണ്ടാക്കിയെന്നതാണ് കോയമോനെതിരായ കുറ്റം. നിസാമുദ്ദീന്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Keywords:  Marad case; Two culprit get life sentence, Kozhikode, News, Trending, Marad Riot, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?