ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം; മധുരിക്കുന്ന ഓർമകളുമായി ‘ഉസ്‌ക്കൂൾ’ പ്രകാശിതമായി

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 11.11.2021) ശൈശവ കാല സ്മരണകളുണർത്തി യുവ എഴുത്തുകാരൻ ശാജി ഹനീഫ് രചിച്ച ‘ഉസ്‌ക്കൂൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം വേറിട്ട അനുഭവം പകർന്നു. യു എ ഇയിലെ സാഹിത്യക്കൂട്ടായ്മയായ ‘അക്ഷരക്കൂട്ടം’ അംഗങ്ങൾ ചേർന്ന് സ്‌കൂൾ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഓർമകളും സൗഹൃദവും നിറഞ്ഞു തുളുമ്പിയ പ്രകാശനചടങ്ങ്.

   
Book, Friends, News, UAE, Sharja, Gulf, The book 'Uskool' written by Shaji Haneef, released.





ചിന്തകനും എഴുത്തുകാരനുമായ ഡോ. എൻ പി ഹാഫിസ് മുഹമ്മദ് സംവിധായകൻ സകരിയയ്ക്ക് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഇ കെ ദിനേശൻ പുസ്തകപരിചയം നടത്തി. എന്നുമെന്നും ഓർത്തിരിക്കുന്ന മധുരമൂറുന്ന കുട്ടിക്കാലം, അറിവിന്റെ ഹരിശ്രീ കുറിച്ചയിടം, ജീവിതത്തിലെ ആദ്യാക്ഷരങ്ങളും അക്കങ്ങളും ആവാഹിച്ച സ്ഥലം, അറിവിൻ അരിമണി വിത്തുകൾ പാകിത്തന്ന ഗുരുവര്യന്മാർ, കൊച്ചുകൂട്ടുകാരുമായുള്ള ചങ്ങാത്തം എന്നിങ്ങനെ സ്മരണകൾ നിറഞ്ഞ സ്കൂൾ മുറ്റവേദിയായി ഒരുവേള ശാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്‌സ് ഫോറം.

ചെങ്കിലമണി മുഴക്കി പൊന്നാനി എ വി ഹൈസ്‌കൂളിൽ ഒന്നുമുതൽ 10 വരെ ശാജിക്കൊപ്പം പഠിച്ച രഞ്ജിനി അനിൽ ചൊല്ലിയ പ്രാർഥനാഗീതത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചൂരലുമായി എത്തിയ റോജിൻ പൈനുംമൂട് അവതാരകനായി. ലിയാന, ലിഷാന, ആർഷ സുവിത്ത് എന്നിവർ ആലപിച്ച ദേശീയഗാനത്തോടെയാണ് ചടങ്ങ് സമാപിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നാരങ്ങാമിഠായിയും ഉപ്പിലിട്ട നെല്ലിക്കയും നൽകിയത് സദസിന് നവ്യാനുഭവം പകർന്നു നൽകി. ബശീർ തിക്കോടി, ഇസ്മാഈൽ മേലടി, പി ശിവപ്രസാദ്, ബബിത ഷാജി എന്നിവർ ആശംസകൾ നേർന്നു.


Keywords: Book, Friends, News, UAE, Sharja, Gulf, The book 'Uskool' written by Shaji Haneef, released. 
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?