പൂപ്പാറയില്‍ മഴയ്‌ക്കൊപ്പം വെളള നിറത്തില്‍ നീരുറവ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പ്, ഭൂമിയ്ക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്ന് പ്രാഥമിക നിഗമനം


ഇടുക്കി: (www.kvartha.com 07.11.2021) പൂപ്പാറ മുള്ളംതണ്ടില്‍ മഴയ്‌ക്കൊപ്പം വെളള നിറത്തില്‍ നീരുറവ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇത് സംബന്ധിച്ച് സ്ഥലത്ത് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ല ജിയോളജി വകുപ്പ് വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൂപ്പാറ മള്ളം തണ്ടില്‍ ഉണ്ണിയുടെ കൃഷിയിടത്തിലെ നീര്‍ച്ചാലിലെ വെള്ളത്തിന്റെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി. ഇതോടെ ആശങ്കയിലായ സമീപ വാസികളെ ഉടുമ്പന്‍ ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മാറ്റി പാര്‍പിച്ചു. 

News, Kerala, State, Idukki, Water, River, Rain, House, District Collector, White color spring formed with rain in Idukki Pooppara, No need of panic says Geology Department


ജില്ലാ കളക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ കുടുംബങ്ങള്‍ തിരികെ വീടുകളിലേക്ക് എത്താന്‍ പാടുള്ളു എന്നും ജിയോളജി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ 15 കുടുംബങ്ങള്‍ ബന്ധു വീടുകളിലാണിപ്പോള്‍ കഴിയുന്നത്.

തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.  ഭൂമിക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 2019 ല്‍ ഇതിന് മുകള്‍ ഭാഗത്ത് സോയില്‍ പൈപിംഗിനെ തുടര്‍ന്ന് ഒരു ഗര്‍തം രൂപപ്പെട്ടിരുന്നു.  പുതിയ പ്രതിഭാസത്തിനു ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധന നടത്തുമെന്ന് ജിയോളജി വകുപ്പ് വ്യക്തമാക്കി. പരിശോധന റിപോര്‍ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കും.

Keywords: News, Kerala, State, Idukki, Water, River, Rain, House, District Collector, White color spring formed with rain in Idukki Pooppara, No need of panic says Geology Department 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?