'ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കും'; അമിതമായി ഭക്ഷണം കഴിക്കുന്നതിനാല്‍ ഫുഡ് വ്‌ലോഗറെ വിലക്കി റസ്റ്റോറന്റ്
ചാങ്ഷ: (www.kvartha.com 19.11.2021) കോവിഡിന് പിന്നാലെ പലരും തുടങ്ങിയ പുതിയ ഏര്‍പാടാണ് സ്വന്തമായി യുട്യൂബ് ചാനെല്‍ തുടങ്ങി, വീഡിയോ ചിത്രീകരിക്കല്‍. അതില്‍ കൂടുതലായും തുടങ്ങിയിട്ടുള്ളത്, ഭക്ഷണം പാകം ചെയ്യുന്നതും വ്യത്യസ്ത രുചികളുമാണ്. ഇതിന് പ്രധാന കാരണം വയറിലേക്കുള്ള ഭക്ഷണത്തിലൂടെ മനസ് കൂടി കീഴടക്കാം എന്ന സൈകോളജി നീക്കം കൂടിയാണ്. അത്തരത്തില്‍ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി ചിത്രീകരിക്കുന്ന ഫുഡ് വ്‌ലോഗര്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിരിക്കുകയാണ് ഒരു റസ്റ്റോറന്റ്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യ തലസ്ഥാനമായ ചാങ്ഷയിലെ ഹന്‍ദാദി സീഫുഡ് ബിബിക്യൂ ആണ് ഫുഡ് വ്‌ലോഗറും തദ്ദേശീയനുമായ കാങിക്ക് പ്രവേശന വിലക്കേര്‍പെടുത്തിയത്. കാരണം മറ്റൊന്നുമല്ല, ഇയാള്‍ അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതാണ്.
ഒരോ ഹോടെലിലെത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങ്ങിന്റെ രീതി. ഇതിനാല്‍ തന്നെ ഇയാള്‍ക്ക് വലിയ ഫോളോവേര്‍സും ഉണ്ട്. അതേ സമയം തങ്ങളുടെ ഭക്ഷണ ശാലയിലേക്ക് വരേണ്ടതില്ലെന്നാണ് കടല്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഭക്ഷണശാലയായ ഹന്‍ദാദി സീഫുഡ് ബിബിക്യൂ കാങിനെ അറിയിച്ചിരിക്കുന്നത്.
നേരത്തെ വീഡിയോ ലൈവായി സ്ട്രീം ചെയ്യാനായി എത്തിയപ്പോള്‍ കാങ് അമിതമായി ഭക്ഷണം കഴിച്ചതാണ് ഭക്ഷണശാല അധികൃതരുടെ കണ്ണ് തള്ളിച്ചത്. ഒറ്റയിരിപ്പിന് 1.5 കിലോ പോര്‍ക് ഫ്രൈയാണ് ഇയാള്‍ അകത്താക്കിയത്. ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീന്‍ ഫ്രൈയും നാല് കിലോ കഴിച്ചു.
ഭക്ഷണശാലയുടെ പ്രമോഷന്‍ എന്ന നിലയില്‍ ഭക്ഷണം സൗജന്യമായിരുന്നു എന്നാണ് ഹുനാന്‍ ടിവിയുടെ റിപോര്‍ടില്‍ സൂചിപ്പിക്കുന്നത്. ഇത് ആവര്‍ത്തിച്ചപ്പോള്‍ പിന്നെ ഭക്ഷണശാല അധികൃതര്‍ക്ക് മറ്റുമാര്‍ഗം ഉണ്ടായിരുന്നില്ല. റസ്റ്റോറന്റ് അധികൃതര്‍, കാങിനെ വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment