ദിശമാറി ഒഴുകുന്ന പ്രണയം
ശാകിറ മുഹമ്മദ് കുഞ്ഞി
(www.kvartha.com 25.11.2021)
പ്രണയമേ നീ ദിശമാറി
ഒഴുകുകയാണോ .....
ഭൂമിതൻ നിലനിൽപ്പിൽ ഹേതുവാം പ്രണയമേ നീ കാലഹരണപ്പെടുകയാണോ....
മൂർച്ഛയാം കഠാരയാൽ നിൻ കഴുത്തറക്കുമ്പോഴും
ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകൾ നിൻ
ഹൃദയത്തെ തുളയ്ക്കുമ്പോഴും
മരണവേദനയാൽ പിടയും നിന്നെ നോക്കി
പ്രണയനാഥൻ നോക്കിച്ചിരിക്കുമ്പോഴും
മരിച്ചുവോ നീയെന്ന് നോക്കി നിജപ്പെടുത്തുമ്പോഴും
എൻ മകൾ മരണം പുൽകുവാൻ ഹേതുവാം പ്രണയത്തെ എതിർത്ത് മാതാവ് മാറത്തടിച്ച് ശപിച്ചിടുമ്പോഴും ,
സ്വാർത്ഥമാം ചിന്തകൾ കുമിഞ്ഞു മലീനസമായ യുവതലമുറ നിൻ വികാരത്തെ തീയിട്ടു കത്തിച്ചിടുമ്പോഴും ,
തിരിച്ചറിയുകയാണോ നീ
നിനക്കീ ഭൂമിയിൽ ഇനി നിലനിൽപ്പില്ലെന്ന്.
ആദം, ഹവ്വയിൽ തുടങ്ങിയ
നിൻ പ്രണയാരംഭത്തെ
ജാതിമത ഭേദമന്യേ
സ്വീകരിച്ചു എല്ലാ ജനതയും,
പ്രണയത്താൽ നീരാടിയ
നളദമയന്തിയും, ലൈലാ മജ്നുവും, ശിവ പാർവ്വതിയും തുടങ്ങി
നിൻ പ്രതാപം കൊടുമുടിയിൽ എത്തിയ നല്ല നിമിഷങ്ങളേ ഓർത്തു പോവുകിൽ ഞാൻ
ഈ വേളയിൽ,
യുവതലമുറ വിഭാഗം
തേച്ചു മായ്ച്ചു വ്രണപ്പെടുത്തിയ പ്രണയമാം നീ പോവുകയാണോ പുതിയ ദിശയിലേക്ക് .
ഗതിമാറി ഒഴുകുവാൻ ശ്രമിക്കുകയാണോ
പുതിയൊരു ലോകത്തേക്ക്.
നിന്നെ മാത്രം ആശ്രയിച്ചു സന്തോഷത്താൽ മാത്രം ആറാടുന്ന ആ സ്വർഗ്ഗ ഭൂമിയിലേക്ക്.....
< !- START disable copy paste -->
Powered by Info News For You

Keywords: Kerala, Poem, Love, World, India, Mother, Youth, Shakira Mohammed Kunhi Farhania, Love flowing in the other direction.
Powered by Info News For You

Comments
Post a Comment