പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു


കൊല്‍കത്ത: (www.kvartha.com 21.11.2021) പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹാറാം ശെയ്ഖ് വെടിയേറ്റ് മരിച്ചു. സൗത് 24 പാര്‍ഗനാസ് ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 

വീടിന് പുറത്ത് നില്‍ക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ  ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നുവെന്ന് ഇന്‍ഡ്യ ടുഡെ റിപോര്‍ട് ചെയ്തു.   

News, National, India, Kolkata, West Bengal, Killed, Shoot dead, Police, Hospital, TMC leader Maharam Sheikh shot dead in Bengal’s South 24 Parganas


സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മുഖ്യപ്രതി അക്രമത്തിന് ശേഷം കടന്നുകളഞ്ഞതായും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

Keywords: News, National, India, Kolkata, West Bengal, Killed, Shoot dead, Police, Hospital, TMC leader Maharam Sheikh shot dead in Bengal’s South 24 Parganas 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?