കേരളത്തിന്റെ അഭിമാനം സഞ്ജു പിറന്നാൾ നിറവിൽ; ഭാഗ്യ നിർഭാഗ്യങ്ങളുടെ താരം

ന്യൂഡൽഹി: (www.kvartha.com 11.11.2021) കേരളത്തിന് അഭിമാനം പകർന്ന് ഉയർന്നുവന്ന ക്രികെറ്റ് താരം സഞ്ജുസംസന്റെ ജന്മദിനമാണ് വ്യാഴാഴ്ച. എന്നാൽ അവസരങ്ങൾക്കായി ദേശീയ ക്രികെറ്റ് ടീമിന്റെ വാതിലിൽ മുട്ടേണ്ടി വരുന്ന താരവുമാണ് സഞ്ജു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചില്ലെന്ന വിമർശനവും അദ്ദേഹത്തിന്റെ മേലുണ്ട്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി സി സി ഐയ്‌ക്കെതിരെ ഒളിയമ്പുമായി മലയാളി സഞ്ജു രംഗത്തെത്തിയിരുന്നു.
       
News, New Delhi, National, Player, Kerala, Cricket, Cricket Test, Birthday, Birthday Celebration, Indian Team, Police, World Cup, Malayalee, Father, School, Runs, IPL, Rajasthan Royals, Trending, Sanju Samson, November 11; Sanju Samson's birthday.

1994 നവംബർ 11ന് തിരുവനന്തപുരത്തെ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജു വിശ്വനാഥ് സാംസൺ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഡൽഹി പൊലീസിൽ പോലീസ് കോൺസ്റ്റബിളായിരുന്നു. കുട്ടിക്കാലത്ത്, ഡൽഹിയിലെ റോസറി സീനിയർ സെകൻഡറി സ്കൂളിൽ ചേർന്ന സഞ്ജു, പിന്നീട് തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെകൻഡറി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലായിരുന്നു തുടർ വിദ്യാഭ്യാസം.

തന്റെ ക്രികെറ്റ് ജീവിതം രൂപപ്പെടുത്തുന്നതിൽ പിതാവ് വലിയ പങ്കുവഹിച്ചതായി സഞ്ജു പറഞ്ഞിട്ടുണ്ട്. ഡൽഹി അൻഡർ 13 ടീമിൽ ഇടം നേടാനാകാതെ വന്നതിനെ തുടർന്ന് ഡൽഹിയിലെ പൊലീസ് കോൺസ്റ്റബിൾ എന്ന നിലയിൽ സ്ഥിരമായിരുന്ന ജോലി അദ്ദേഹം സ്വമേധയാ ത്യജിച്ചു. സാംസണിന്റെ ക്രികെറ്റ് കരിയറിന് ഒരു പുതിയ തുടക്കം നൽകുന്നതിനായി കുടുംബം പിന്നീട് സ്വന്തം നാട്ടിലേക്ക് മടങ്ങി.
കേരള അൻഡർ 13 ടീമിൽ ഇടംനേടിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും നേടി.

അൻഡർ 13 ലെ മിന്നുന്ന പ്രകടനങ്ങൾ സഞ്ജുവിനെ അൻഡർ 16 കേരള ടീമിലേക്ക് ഉയർത്തി. ഗോവയ്‌ക്കെതിരായ വിജയ് മർചന്റ് സൗത് സോൺ ട്രോഫി മത്സരത്തിൽ 138 പന്തിൽ പുറത്താകാതെ 200 റൺസ് നേടി. ടൂർണമെന്റിലെ പ്രധാന റൺ വേട്ടക്കാരനായി അദ്ദേഹം ഉയർന്നു. ഇതോടെ രഞ്ജി ടീമിലേക്ക്
അദ്ദേഹത്തെ തിരഞ്ഞെടുത്തു.

2009-ൽ 15-ാം വയസിൽ സാംസൺ കേരള രഞ്ജി ടീമിലെത്തി. 2011 സീസണിൽ വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ മൂന്ന് റൺസ് മാത്രമേ നേടാനായുള്ളൂ. എന്നാൽ വൈകാതെ ഹിമാചൽ പ്രദേശിനെതിരെ സെഞ്ച്വറി നേടി. 2012ലെ ഏഷ്യാ കപിനുള്ള അൻഡർ 19 ടീമിൽ സഞ്ജു ഇടം നേടി. എന്നിരുന്നാലും, മൂന്ന് മത്സരങ്ങളിൽ നിന്ന് 14 റൺസ് മാത്രമായിരുന്നു സമ്പാദ്യം. മോശം പ്രകടനങ്ങൾ കാരണം 2012 ലെ ഐ സി സി അൻഡർ 19 ലോകകപിലേക്ക് തിരഞ്ഞെടുത്തില്ല.

കേരള അൻഡർ 19 ന് വേണ്ടിയുള്ള കൂച്ച് ബെഹാർ ട്രോഫിയിലെ ശ്രദ്ധേയമായ പ്രകടനങ്ങൾ സഞ്ജു സാംസണിനെ ഇൻഡ്യൻ അൻഡർ 19 ടീമിൽ ഇടം നേടുന്നതിന് സഹായിച്ചു. അൻഡർ 19 ഏഷ്യാ കപ് 2013 ഫൈനലിൽ മിന്നുന്ന സെഞ്ച്വറി നേടി, പാകിസ്താനെ തോൽപിച്ച് ട്രോഫി നിലനിർത്താൻ ഇൻഡ്യയെ സഹായിച്ചു.

2012 ഐപിഎൽ സീസണിൽ കൊൽകത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു സാംസൺ. തുടർന്നുള്ള സീസണിൽ രാജസ്ഥാൻ റോയൽസിലേക്ക് മാറി. 2013ൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് സാംസൺ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാൻ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അദ്ദേഹം അപരാജിത കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ പുറത്താകാതെ 27 റൺസ് നേടി. മത്സരം കഴിഞ്ഞയുടനെ യുവ ബാറ്റ്‌സ്മാനെ പുകഴ്ത്തി എല്ലാ കോണുകളിൽ നിന്നും പ്രശംസകൾ ഉയർന്നു. അതിനുശേഷം, ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി സ്ഥിരതയാർന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തന്റെ അടുത്ത മത്സരത്തിൽ, 41 പന്തിൽ 63 റൺസ് നേടി. അന്ന് 18 വർഷവും 169 ദിവസവും പ്രായമുണ്ടായിരുന്ന സഞ്ജു, ഐപിഎൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായി മാറി.

2014 ഓഗസ്റ്റിൽ ഇൻഗ്ലൻഡിനെതിരെയുള്ള അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യിലും കളിക്കാൻ ഇൻഡ്യയുടെ 17 അംഗ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തു. പക്ഷേ, ഒരു മത്സരത്തിലും ഇടംനേടാത്ത അദ്ദേഹം എം‌എസ് ധോണിയുടെ ബാക്കപ് കീപ്പറായി തുടർന്നു. 2015 ജൂലൈയിൽ ഹരാരെയിൽ വച്ച് സിംബാബ്‌വെയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മികച്ച ഒരു ഭാവി പ്രതീക്ഷിക്കുന്ന താരത്തിന്റെ അസ്ഥിര പ്രകടനങ്ങളാണ് പലപ്പോഴും വില്ലനാവുന്നത്.


Keywords: News, New Delhi, National, Player, Kerala, Cricket, Cricket Test, Birthday, Birthday Celebration, Indian Team, Police, World Cup, Malayalee, Father, School, Runs, IPL, Rajasthan Royals, Trending, Sanju Samson, November 11; Sanju Samson's birthday.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?