ഭക്ഷണം

നൗഫല്‍ കെ എം കാടമന

(www.kvartha.com 26.11.2021)
വിശപ്പിന്‍ സ്വാദറിയാത്തവര്‍
നെല്ലിലും പതിരിലും മതംതിരയുമ്പോള്‍
നേരെ ഒരുനേരമെങ്കിലും
നിറയാത്തവയറിന്, ശുദ്ധ നിഷിദ്ധയടയാളങ്ങറിയില്ല.

  
Poem, Malayalam, Kerala, Food, India, The food.



ഊതി പെരുപ്പിച്ച നേര്‍ച്ചചോറും
ഉച്ഛിഷ്ടമാക്കിയ ശിഷ്ടചോറും
ഉണ്ണാനില്ലാത്തവന്,
ഊര്‍ജ്ജദാതാക്കള്‍ മാത്രമാണ് .


നേരിന്‍ മുദ്രാവാക്യമില്ലാത്തവര്‍
നാറുന്ന എല്ലിന്‍കഷ്ണങ്ങള്‍
നാടിന്‍ നല്ലനടപ്പുകള്‍ക്ക് മേല്‍
നിവര്‍ത്തി എറിയുമ്പോള്‍
നീറുന്ന ജീവിതകഥനങ്ങളതിന്‍
നുരപുകയാല്‍ അലിഞ്ഞമരുന്നു


അക്രമം ഹലാലാക്കുവാന്‍ നിത്യം
അരാജകത്വം നടമാടുവാന്‍
അന്നവും അവര്‍ ആയുധമാക്കുമ്പോള്‍
അരുതെന്ന് നിഷേധിക്കുവാന്‍
അധികാരികളുമറക്കുന്നു


വെറുപ്പിന്‍ വിഷ തളികയില്‍
വിവാദം വിളമ്പി, വിദ്വേഷം
വളര്‍ത്തുവാന്‍, നാട്ടില്‍
വലവിരിച്ചൊളിഞ്ഞ് നില്‍ക്കുന്ന
വേടനെ നാം തിരിച്ചറിയണം


വിശപ്പിന്‍ വിലയറിയണം,
വേവിക്കുവാന്‍ ഒരു നെന്‍മണിയും
ബാക്കിയില്ലാത്തോന്റെ വാക്കും വികാരവും അറിയണം നമ്മള്‍.

Keywords: Poem, Malayalam, Kerala, Food, India, The food.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?