ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിജുഖാനെ സംരക്ഷിച്ച് സിപിഎം; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: (www.kvartha.com 25.11.2021) അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രടെറി ശിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ശിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടെറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

No action will be taken against Shiju Khan unless he is proven guilty, says Anavoor Nagappan, Thiruvananthapuram, News, CPM, Controversy, Child, Kerala

ശിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂര്‍ ആവര്‍ത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടിവി അനുപമയുടെ റിപോര്‍ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപോര്‍ട് വന്നാല്‍ നടപടി ആലോചിക്കാം. അതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ പറഞ്ഞു.

അതേസമയം സര്‍കാരിന്റെയും പാര്‍ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ആനാവൂരിന് അനുപമയുടെ മറുപടി. ആനാവൂരും തെറ്റുകാരനാണ്. ശിജുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. തുടര്‍ സമരപരിപാടികള്‍ അനുപമ വ്യാഴാഴ്ച പ്രഖ്യാപിക്കും.

ശിശു ക്ഷേമ സമിതി ജനറല്‍ സെക്രടെറി ശിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നല്‍കലില്‍ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്നതാണ് വനിതാ ശിശുവികസന ഡയറക്ടറുടെ റിപോര്‍ട്. ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി വി അനുപമയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ റിപോര്‍ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.

Keywords: No action will be taken against Shiju Khan unless he is proven guilty, says Anavoor Nagappan, Thiruvananthapuram, News, CPM, Controversy, Child, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?