ജലനിരപ്പുയർന്നു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ ഷടറുകൾ വീണ്ടും തുറന്നു

ഇടുക്കി: (www.kvartha.com 18.11.2021) ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷടറുകളും ചെറുതോണി അണക്കെട്ടിന്റെ ഒരു ഷടറും വ്യാഴാഴ്ച രാവിലെ തുറന്നു. മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തിയതിനെത്തുടർന്ന് രാവിലെ എട്ട് മണിക്ക് 13 ഷടറുകളിൽ രണ്ടെണ്ണം തമിഴ്നാട് 40 സെൻറീമീറ്റർ വീതം ഉയർത്തുകയായിരുന്നു. 772 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

    
News, Kerala, Idukki, Mullaperiyar Dam, Rain, Tamilnadu, Trending, Top-Headlines, Idukki and Mullaperiyar dam shutters opened again.



നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.44 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ഇടുക്കി സംഭരണിയിലെത്തുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷടർ 40 സെന്റീമീറ്റർ ഉയർത്തിയത്. 40 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്.

ഇരു അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെ ബുധനാഴ്ച രാത്രിയോടെ നീരൊഴുക്ക് ഇരട്ടിയായിരുന്നു. ഇടുക്കിയിൽ 36.8 മി. മീറ്റർ മഴയും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാറും തേക്കടിയും യഥാക്രമം 15.4 മി. മീറ്ററും 19.6 മി. മീറ്ററും മഴയും രേഖപ്പെടുത്തി. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Ketwords: News, Kerala, Idukki, Mullaperiyar Dam, Rain, Tamilnadu, Trending, Top-Headlines, Idukki and Mullaperiyar dam shutters opened again.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?