കാർ ബൈകിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
കാസർകോട്: (www.kasargodvartha.com 29.11.2021) കാർ ബൈകിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. അണങ്കൂർ പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. പൊവ്വൽ എൽബിഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കോഴിക്കോട്ടെ അമൽ (20), കണ്ണൂരിലെ അർജുൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.
കൈക്കും കാലിനും തലയ്ക്കും മറ്റും സാരമായി പരിക്കേറ്റ ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞ് കാസർകോട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മഹാരാഷ്ട്ര റെജിസ്ട്രേഷനുള്ള സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്.
Powered by Info News For You

Keywords: News, Kerala, Kasaragod, Top-Headlines, Accident, Students, Bike-Accident, Car-Accident, Kozhikode, Kannur, Police, Two engineering students injured when their car collided with bike.
Powered by Info News For You
Comments
Post a Comment