ഗാര്‍ഹിക പീഡനത്തിന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍


ആലുവ: (www.kvartha.com 25.11.2021) മോഫിയ പര്‍വീനിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മോഫിയ പര്‍വീന്‍ മരിച്ച വിവരം പുറത്ത് വന്നതോടെ കോതമംഗലത്തെ വീടും പൂട്ടി ഇവര്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം, മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി വൈ എസ് പിയുടെ റിപോര്‍ട് സിഐക്ക് അനുകൂലമായിരുന്നു. സിഐ സിഎല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പിക്ക് സമര്‍പിച്ച റിപോര്‍ടില്‍ പറയുന്നു. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായത്, സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായി എന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്.

അതിനിടെ, സുധീറിനെതിരെ കോണ്‍ഗ്രസിന്റെ സമരം തുടരുകയാണ്. അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ സിഐ ആയ സിഎല്‍ സുധീറിനെതിരെ കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാന്‍ സമരത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാര്‍ പറയുന്നു. സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

News, Kerala, State, Aluva, Case, Custody, Accused, Police, Judiciary, Mofiya Parveen's death case; Husband and Parents in remand


ബുധനാഴ്ചയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീനി(21)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കി പൊലീസ് സ്റ്റേഷനില്‍ നിന്നുമെത്തിയ ശേഷം മോഫിയ വീട്ടില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് കിട്ടിയ യുവതിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി ഐക്കുമെതിരെ രൂക്ഷ ആരോപണങ്ങളുണ്ടായിരുന്നു.

Keywords: News, Kerala, State, Aluva, Case, Custody, Accused, Police, Judiciary, Mofiya  Parveen's death case; Husband and Parents in remand

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?