സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും; ട്രെയിന്‍ സെര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: (www.kvartha.com 13.11.2021) സംസ്ഥാനത്ത് കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സെര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറും അനന്തപുരി ഐലന്‍ഡ് എക്‌സ്പ്രസും റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.

പാറശ്ശാലയിലും ഇരണിയിലും റെയില്‍വെ ട്രാകിലേക്ക് മണ്ണിടിഞ്ഞുവീണു. പാറശ്ശാല ഓഫിസിന് സമീപത്തെ റെയില്‍വെ ട്രാകിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറി. പത്തോളം ട്രെയിനുകള്‍ ഭാഗകമായി റദ്ദാക്കിയിട്ടുണ്ട്.

Thiruvananthapuram, News, Kerala, Rain, Cancelled, Train, Heavy rains and landslides; Train services cancelled

കന്യാകുമാരി ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍  കൊല്ലം അനന്തപുരി എക്‌സ്പ്രസ് (നാഗര്‍കോവില്‍ വരെ മാത്രം), തിരുച്ചി തിരുവനന്തപുരം ഇന്റര്‍സിറ്റി നാഗര്‍കോവില്‍ വരെ മാത്രം, ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ സര്‍വീസ് അവസാനിപ്പിക്കും, നാഗര്‍കോവില്‍- മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങും, കന്യാകുമാരി  ഹൗറ പ്രതിവാര ട്രെയിന്‍, ചെന്നൈ എഗ്മോര്‍ -കന്യാകുമാരി എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം സര്‍വീസ് നടത്തും.

Keywords: Thiruvananthapuram, News, Kerala, Rain, Cancelled, Train, Heavy rains and landslides; Train services cancelled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?