പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ യു ഇഖ്ബാല്‍ സഊദിയില്‍ അന്തരിച്ചു


റിയാദ്: (www.kvartha.com 19.11.2021) പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ യു ഇഖ്ബാല്‍(58) സഊയില്‍ അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ഏതാനും ദിവസങ്ങളായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 

കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ ലേഖകനായിരുന്നു. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന പ്രശസ്ത സിനിമയുടെ കഥ എഴുതിയത് ഇഖ്ബാല്‍ ആയിരുന്നു. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

News, World, International, Saudi Arabia, Riyadh, Death, Journalist, Journalist K U Iqbal passed away in Saudi Arabia


പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം(കോഴിക്കോട് മെഡികല്‍ കോളജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ഡെല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥി).

Keywords: News, World, International, Saudi Arabia, Riyadh, Death, Journalist, Journalist K U Iqbal passed away in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?