ഓസ്‌ട്രേലിയയില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം; അപലപിച്ച് മള്‍ടി കള്‍ചറല്‍ മന്ത്രി ജാസണ്‍ വുഡ്


മെല്‍ബണ്‍: (www.kvartha.com 15.11.2021) ഓസ്‌ട്രേലിയന്‍- ഇന്‍ഡ്യന്‍ കമ്യൂണിറ്റി സെന്ററിന് മുന്‍പില്‍ സ്ഥാപിച്ച ഇന്‍ഡ്യയുടെ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ സ്ഥലം എംപിയും മള്‍ടി കള്‍ചറല്‍ മന്ത്രിയുമായ ജാസണ്‍ വുഡ് ദുഃഖം രേഖപ്പെടുത്തി. അക്രമത്തെ അപലപിക്കുന്നതായും ഇന്‍ഡ്യന്‍ സമൂഹത്തോട് അനുഭാവം അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക് പേജില്‍ കുറിച്ചു. പ്രതിമ തകര്‍ക്കാന്‍ നടന്ന ശ്രമത്തില്‍ നവോദയ ഓസ്‌ട്രേലിയയും പ്രതിഷേധിച്ചു.

News, World, International, Australia, Mahatma Gandhi, Attack, Police, Facebook Post, Social Media, Mahatma Gandhi statue vandalised a day after Prime Minister Scott Morrison unveils the bronze in Victoria

വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പ്രതിമയുടെ അനാവരണം നിര്‍വഹിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികളെത്തിയപ്പോള്‍ പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാന്‍ ശ്രമിച്ച നിലയില്‍ അടയാളം കണ്ടു. 

പൊലീസെത്തി പരിശോധന നടത്തി. ഹാക്‌സോ ബ്ലേഡ് പോലുള്ള എന്തോ ആയുധം ഉപയോഗിച്ച് പ്രതിമയുടെ തല മുറിച്ചുമാറ്റാനുള്ള ശ്രമമാണ് നടന്നത്. 
പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നവോദയ ഓസ്ട്രേലിയ ആവശ്യപ്പെട്ടു.

 

Keywords: News, World, International, Australia, Mahatma Gandhi, Attack, Police, Facebook Post, Social Media, Mahatma Gandhi statue vandalised a day after Prime Minister Scott Morrison unveils the bronze in Victoria


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?