തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; വേര്‍പാട് തീരാ നഷ്ടമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി


കൊല്‍കത്ത: (www.kvartha.com 05.11.2021) തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖര്‍ജിക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉടന്‍ തന്നെ ആശുപത്രിയിലെത്തി. മുഖര്‍ജിയുടെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മമത പറഞ്ഞു. പഞ്ചായത്ത് കാര്യം ഉള്‍പെടെ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മുഖര്‍ജിയുടെ വേര്‍പാട് തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തികഞ്ഞ ആത്മാര്‍ഥതയുള്ള പാര്‍ടി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തനിക്കു വ്യക്തിപരമായ നഷ്ടമാണിതെന്നും മമത പറഞ്ഞു. 

News, National, India, West Bengal, Kolkata, Minister, Death, Mamata Banerjee, Condolence, Hospital, Ailing West Bengal Minister Subrata Mukherjee Dies at 75, 'Big Blow' Says Mamata Banerjee


ഇന്ദിരാ ഗാന്ധി രാജ്യം ഭരിക്കുമ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രമുഖനായിരുന്നു മുഖര്‍ജി. 2008ല്‍ മിത്ര തൃണമൂലില്‍ എത്തിയതിന് പിന്നാലെ 2010-ലാണ് മുഖര്‍ജി മമതയ്ക്കൊപ്പം ചേരുന്നത്. ഭൗതികശരീരം വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വയ്ക്കും. 
 
Keywords: News, National, India, West Bengal, Kolkata, Minister, Death, Mamata Banerjee, Condolence, Hospital, Ailing West Bengal Minister Subrata Mukherjee Dies at 75, 'Big Blow' Says Mamata Banerjee

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?