മോഫിയയുടെ മരണം ഹൃദയഭേദകം, സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമെന്നും മാധ്യമങ്ങളോട് ഗവര്‍ണര്‍

കൊച്ചി: (www.kvartha.com 28.11.2021) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീനിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ആലുവയില്‍ മോഫിയയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ബന്ധുക്കളോട് സംസാരിച്ചു.

മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Governor Arif Muhammed khan visits Mofiya Parveen home Aluva, Kochi, News, Governor, Visit, Dowry, Suicide, Kerala

രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മോഫിയ പര്‍വീനിന്റെ വീട്ടിലെത്തിയത്. മോഫിയയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എം എല്‍ എയും കൂടെയുണ്ടായിരുന്നു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവര്‍ണര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പരസ്യമായി ഗവര്‍ണര്‍ രംഗത്തെത്തിയതു വലിയ ചര്‍ചയായിരുന്നു.

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കേ സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാര്‍ഥികളില്‍ നിന്നു ബോന്‍ഡ് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ മുന്നോട്ട് വച്ചിരുന്നു. സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും അദ്ദേഹം ഉപവാസവും അനുഷ്ഠിച്ചു.

സര്‍കാരിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനിടെ, മോഫിയ പര്‍വീനിന്റെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെയും മാതാപിതാക്കളെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

Keywords: Governor Arif Muhammed khan visits Mofiya Parveen home Aluva, Kochi, News, Governor, Visit, Dowry, Suicide, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?