ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി ടെനിസ് താരം; പീഡനത്തിനിരയായ പഴയസംഭവം തുറന്നു പറയുന്ന 'മീടൂ' വിവാദമായതോടെ സമൂഹമാധ്യമത്തില്‍നിന്ന് അരമണിക്കൂറിനകം മായ്ച്ചു കളഞ്ഞ് അധികൃതര്‍


ബെയ്ജിങ്: (www.kvartha.com 09.11.2021) ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി പ്രശസ്ത ടെനിസ് താരം പെങ് ഷുവായ്. ചൈനീസ് സര്‍കാരില്‍ ഏറ്റവും ഉന്നത സ്ഥാനങ്ങളിലിരുന്നിട്ടുള്ള ജാങ് ഗൗലീ തന്നെ മുന്‍പ് ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു എന്നാണ് പെങ് ആരോപിച്ചത്. എന്നാല്‍ തന്റെ ആരോപണത്തിന് ഇപ്പോള്‍ തെളിവൊന്നും നല്‍കാനില്ലെന്നും പെങ് വ്യക്തമാക്കിയിരുന്നു.

കിടപ്പറയ്ക്ക് കാവല്‍ ഏര്‍പെടുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ചെയ്ത ക്രൂരതയെക്കുറിച്ച് ടെനീസിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ചൈനയിലെ ഏറ്റവും വലിയ കായിക താരങ്ങളിലൊരാളുമായ പെങ് സമൂഹമാധ്യമത്തില്‍ പറഞ്ഞതെല്ലാം അധികൃതര്‍ അരമണിക്കൂറിനകം മായ്ച്ചും കളഞ്ഞു. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയില്‍ പബ്ലിഷ് ചെയ്ത പെങ്ങിന്റെ അനുഭവം അടങ്ങിയ 'തുറന്ന കത്താ'ണ് അരമണിക്കൂറിനകം തന്നെ ഡിലീറ്റ് ചെയ്തത്. 

News, World, International, China, Beijing, Tennis, Molestation, Allegation, Sports, Politics, Social Media, #MeToo hits Chinese Communist Party, tennis star alleges assault by former vice-premier


ലൈംഗികപീഡനത്തിനിരയായ പഴയസംഭവം തുറന്നു പറയുന്ന 'മീടൂ' മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ ചൈനീസ് പതിപ്പാണ് വിവാദമായത്. അതിന്റെ സ്‌ക്രീന്‍ഷോടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ കടുത്ത സെന്‍സര്‍ഷിപ് ഏര്‍പെടുത്തിയിട്ടുള്ള രാജ്യമാണ് ചൈന. പോസ്റ്റിട്ട തുടക്ക സമയങ്ങളില്‍ ഇതു വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് ഇതിന്മേലുള്ള ചര്‍ച്ചകളും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട് ഷെയര്‍ ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ്.

പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനായ മുന്‍ ഉപപ്രധാനമന്ത്രി ജാങ് (75) പത്തു വര്‍ഷം മുന്‍പ് തന്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പെട്ടെന്നാണ് മുന്‍ വിമ്പിള്‍ഡന്‍, ഫ്രന്‍ജ് ഓപെണ്‍ ഡബിള്‍സ് താരം പെങ് (35) വെളിപ്പെടുത്തിയത്. ജാങ്ങും ഭാര്യയും ക്ഷണിച്ചതനുസരിച്ച് ടെനിസ് കളിക്കാന്‍ അവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആരോപണവുമായി ബന്ധപ്പെട്ടതൊന്നും ചൈനീസ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമല്ല.
 
Keywords: News, World, International, China, Beijing, Tennis, Molestation, Allegation, Sports, Politics, Social Media, #MeToo hits Chinese Communist Party, tennis star alleges assault by former vice-premier

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?