യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി; നടന് പുനീതിനെ പോലെ തന്റെ കണ്ണുകളും ദാനം ചെയ്യണമെന്ന് പറഞ്ഞതായി ബന്ധുക്കള്
ബെംഗ്ളൂറു: (www.kvartha.com 03.11.2021) യുവാവിനെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ബെന്നാര്ഘട്ടക്ക് സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ രാജേന്ദ്ര (40) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങള് രാജേന്ദ്രയുടെ കണ്ണുകള് ദാനംചെയ്തു. ശനിയാഴ്ച വൈകീട്ട് മുതല് നടന് പുനീത് രാജ്കുമാറിന്റെ മരണവാര്ത്ത തന്നെയാണ് ടി വിയില് രാജേന്ദ്ര കണ്ടുകൊണ്ടിരുന്നതെന്ന് വീട്ടുകാര് പറഞ്ഞു.
താന് മരിക്കുകയാണെങ്കില് പുനീതിന്റെ കണ്ണുകള് ദാനം ചെയ്തതുപോലെ തന്റെ കണ്ണുകളും ദാനം ചെയ്യണമെന്ന് രാജേന്ദ്ര ഭാര്യയോടും മാതാവിനോടും പറഞ്ഞിരുന്നു. പുനീതിന്റെ മരണവാര്ത്ത തുടര്ചയായി ടിവിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. തുടര്ന്ന് നാരായണ നേത്രാലയത്തില്നിന്ന് ഡോക്ടര്മാരെത്തി കണ്ണുകള് ദാനം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ബെന്നാര്ഘട്ട പൊലീസ് കേസെടുത്തു.
Keywords: News, National, Death, Found Dead, Police, Case, Eyes, Puneeth Rajkumar, Actor, Puneeth Rajkumar's fan found dead
Powered by Info News For You

Comments
Post a Comment