ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു; വായനാ പ്രേമികളുടെ ആവേശം നിറച്ച നാളുകൾക്ക് വിട

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 15.11.2021) ഉത്സവപ്പൊലിമയോടെ 40-ാമത് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം ശനിയാഴ്ച സമാപിച്ചു. അതെ, വിജ്ഞാനത്തിലും, വിനോദത്തിലും ചാലിച്ചെടുത്ത മനോജ്ഞമായ ദിനങ്ങളിലൂടെ അൽതാവൂനിലെ എക്സ്പോ സെന്ററിലെ അക്ഷരോത്സവത്തിൽ വിജ്ഞാനവും വിനോദവുമായി പുസ്തകങ്ങളിലൂടെ യാത്ര നടത്തിയവർ ലക്ഷങ്ങളാണ്.

  
Sharjah, Gulf, UAE, News, Book, Festival, Readers, Report by: Qasim Mo'hd Udumbunthala, Sharjah International Book Festival concludes.



81 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. ഇൻഡ്യയിൽനിന്ന് 83 പ്രസാധകരുണ്ടായിരുന്നു. ഇൻഡ്യക്കാരായ സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്.

മലയാളത്തിൽനിന്ന് കഥ, കവിത, ചരിത്രം, വൈജ്ഞാനിക സാഹിത്യം, യാത്രാവിവരണം തുടങ്ങിയവയെല്ലാം വിറ്റഴിഞ്ഞു. ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച വായനക്കാർക്കും വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും ശാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്‌മദ്‌ ബിൻ റുകാദ് അൽ ആമിരി അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?