വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി; ചര്‍ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; ആവശ്യമില്ലെന്ന് മന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2021) വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. ബിലി(Bill) ല്‍ ചര്‍ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാല്‍ ഈ ആവശ്യം സ്പീകെര്‍ തള്ളി. തുടര്‍ന്ന് ശബ്ദവോടോടെയാണ് എതിര്‍പുകള്‍ക്കിടയിലും ബില്‍ പാസാക്കിയത്. സഭ രണ്ടുമണി വരെ പിരിഞ്ഞു.
ബില്‍ തിങ്കളാഴ്ച തന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും. നിയമം റദ്ദാക്കാനുള്ള ബിലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച ആവശ്യമില്ലെന്ന് കേന്ദ്ര സര്‍കാര്‍ അറിയിച്ചു. ചര്‍ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.
നിയമം പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാല്‍ ചര്‍ചയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍കാരിന്റെ നിലപാട്. അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്നാണു ബില്‍ റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍കാരിന് അനുകൂല നിലപാടില്ല.
പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഡിസംബര്‍ 23 വരെയാണു സമ്മേളനം. 25 നിര്‍ണായക ബിലുകളാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുക. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച ആവശ്യപ്പെട്ടിരിക്കെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്‌സിങ് കൗണ്‍സില്‍ ബില്‍, ഡാം സുരക്ഷ ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.
ഇന്ധനവില വര്‍ധന, കര്‍ഷക പ്രക്ഷോഭം, ലഖിംപുര്‍ ഖേരി കൂട്ടക്കൊല എന്നിവ ഉന്നയിച്ച് സര്‍കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ടികളെ ഒപ്പം നിര്‍ത്തി പുതിയ മുന്നണിക്കുള്ള ശ്രമം തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാക്കി. പ്രതിപക്ഷത്തെ നയിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നാണ് തൃണമൂലിന്റെ വാദം.
Keywords: Bill To Cancel Farm Laws Passed In Parliament, No Discussion: 10 Points, New Delhi, News, Farmers, Rahul Gandhi, Protesters, Trending, National.
Powered by Info News For You
Comments
Post a Comment