യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ചന്ദ്രശേഖര്‍ ആസാദ്
ലക്‌നൗ: (www.kvartha.com 09.11.2021) അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് സമാജ് പാര്‍ട്ടിയുടെ ബാനറിലാകും ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുക. യുപി നിയമസഭയില്‍ ഒരു ഇടംപിടിക്കുക എന്നതല്ല, യോഗി നിയമസഭയില്‍ വരാതിരിക്കുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അതുകൊണ്ട് യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണ്. എവിടെയെല്ലാം ഞങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുന്നുവോ അവിടെയെല്ലാം ദലിത്, മുസ്‌ലിം, പിന്നാക്ക ജാതി സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സമാജ്‌വാദി-ബി എസ് പി സഖ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു.
Keywords: Lucknow, News, National, Election, Yogi Adityanath, Politics, Bhim Army's Chandrashekhar Azad Says Will Fight Yogi Adityanath In Polls
Powered by Info News For You

Comments
Post a Comment