കൊല്ലത്ത് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം


കൊല്ലം: (www.kvartha.com 23.11.2021) ചവറ ചേന്നങ്കര മുക്കില്‍ യൂത് കോണ്‍ഗ്രസ് ബ്ലോക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ്  എന്നിവര്‍ക്ക് വെട്ടേറ്റു. ഒരാളുടെ തലക്കും ഒരാളുടെ കയ്യിലുമാണ് വെട്ടേറ്റത്. ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

രാത്രി 7.30 ഓടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. പ്രവീണ്‍ എന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയതെന്ന് യൂത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് കുറ്റപ്പെടുത്തി. 

News, Kerala, State, Kollam, Attack, Injured, Crime, Youth Congress, DYFI, Politics, Police, Local News, Youth congress members attacked in Chavara, Kollam


എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും അക്രമിക്ക് ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Kollam, Attack, Injured, Crime, Youth Congress, DYFI, Politics, Police, Local News, Youth congress members attacked in Chavara, Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?