ഫുട്‌ബോള്‍ താരം കരിം ബെന്‍സേമ സെക്‌സ് ടേപ് വിവാദത്തില്‍ കുറ്റക്കാരനെന്ന് കോടതി; തടവും പിഴയും ശിക്ഷ
പാരിസ്: (www.kvartha.com 25.11.2021) സെക്‌സ് ടേപ് വിവാദത്തില്‍ റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈകര്‍ കരിം ബെന്‍സേമ കുറ്റക്കാരനെന്ന് കോടതി. സെക്സ് ടേപ് ഉപയോഗിച്ച് സഹ കളിക്കാരനെ ബ്ലാക്മെയില്‍ ചെയ്തെന്ന കേസില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവും അരക്കോടിയിലധികം (75,000 യൂറോ) രൂപ പിഴയുമാണ് താരത്തിന് ശിക്ഷ. സസ്‌പെന്‍ഡഡ് തടവുശിക്ഷയായതിനാല്‍ ബെന്‍സേമ ജയിലില്‍ കഴിയേണ്ടിവരില്ല.
അഞ്ച് വര്‍ഷത്തോളം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് ബെന്‍സേമയെ കോടതി ശിക്ഷിച്ചത്. ദേശീയ ടീമിലെ സഹതാരം മാത്യു വാല്‍ബുവേനയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്‌സ് ടേപിന് പിന്നില്‍ ബെന്‍സേമയ്ക്കും പങ്കുണ്ടെന്നതായിരുന്നു വിവാദം. ബെന്‍സേമയ്‌ക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേരെയും കോടതി ശിക്ഷിച്ചു.
2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ഫ്രഞ്ച് ടീമിന്റെ ദേശീയ ക്യാംപില്‍ അംഗങ്ങളായിരുന്നു ഇരുവരും. ബെന്‍സേമ അന്നും റയല്‍ മഡ്രിഡ് താരമായിരുന്നു. വാല്‍ബുവേന ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണെയുടെ താരവും. ക്യാംപില്‍വച്ച് വാല്‍ബുവേനയുമായി ബന്ധപ്പെട്ട് അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ചിലര്‍ താരത്തെ ഭീഷണിപ്പെടുത്തി. ഇവര്‍ക്ക് പണം നല്‍കാന്‍ ബെന്‍സേമ നിര്‍ബന്ധിച്ചെന്നാണ് കേസ്. മറ്റു നാലു പേര്‍ ചേര്‍ന്ന് വാല്‍ബുവേനയില്‍നിന്ന് പണം തട്ടാനായി ആസൂത്രണം ചെയ്ത പദ്ധതിയില്‍ ബെന്‍സേമയയും ഭാഗമായിരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, പ്രശ്‌നം പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ബെന്‍സേമ തുടക്കം മുതലേ കൈക്കൊണ്ട നിലപാട്.
അതേസമയം, സംഭവത്തില്‍ പങ്കില്ലെന്നാണ് ആദ്യം മുതലേ ബെന്‍സേമയുടെ നിലപാട്. ശിക്ഷ വിധിക്കുമ്പോള്‍ ബെന്‍സേമ കോടതിയിലെത്തിയിരുന്നില്ല. നിലവില്‍ ഗ്രീക് ക്ലബ് ഒളിംപിയാകോസിന് കളിക്കുന്ന മാത്യു വാല്‍ബുവേനയും കോടതിയിലെത്തിയില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് ബെന്‍സേമയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
സെക്‌സ് ടേപ് ബ്ലാക്‌മെയില്‍ കേസ് കോടതിയിലെത്തിയതോടെ രണ്ടു താരങ്ങളെയും നാട്ടില്‍ നടന്ന യൂറോകപില്‍ ഫ്രഞ്ച് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ബെന്‍സേമ ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തിയത്.
Powered by Info News For You

Comments
Post a Comment